തിരുവനന്തപുരം : മാലിന്യസംസ്കരണത്തിൽ അപാകതകൾ ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ നോട്ടീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച ഭരണസമിതിക്കെതിരെ ബി.ജെ.പി കൗൺസിലർമാർ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച ഡെപ്യൂട്ടിമേയർ രാഖി രവികുമാറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. കൗൺസിലർമാരായ എം.ആർ. ഗോപൻ, സിമി ജ്യോതിഷ്, കരമന അജിത്ത്, തിരുമല അനിൽ എന്നിവർ സംസാരിച്ചു.