തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ അരിവാൾ പാർട്ടിക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാകേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, എം.എൽ.എമാരായ പി.ടി. തോമസ്, വി.ഡി. സതീശൻ, എ.പി. അനിൽകുമാർ, വി.എസ്. ശിവകുമാർ, അനൂപ് ജേക്കബ്, അൻവർ സാദത്ത്, അഹമ്മദ് കബീർ, ഇ. ഷംസുദ്ദീൻ, പി. മമ്മൂട്ടി, വി.പി. സജീന്ദ്രൻ, റോഷി അഗസ്റ്റിൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംസാരിച്ചു.