തിരുവനന്തപുരം : ചെസ്സിന്റെ ഉന്നമനത്തിനായി സംസ്ഥാനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ ചെസ് കേരള പ്രളയദുരിതമനുഭവിക്കുന്നവർക്കായി ശേഖരിച്ച (1,38,500) മുഖ്യമന്ത്രിക്ക് കൈമാറി. ചെസ് ഒളിമ്പ്യൻ പ്രൊഫ. എൻ.ആർ. അനിൽകുമാർ, ഫിഡെ മാസ്റ്റർ എം.ബി. മുരളീധരൻ, മുൻ ഇന്ത്യൻ താരം ജോ പറപ്പിള്ളി, ചെസ് കേരള സെക്രട്ടറി വി.എൻ. രാജേഷ്, ഭാരവാഹികളായ സലീം യൂസഫ്, രമേഷ് ആർ,​ സുഖേഷ് പി, ശ്രീകുമാർ കെ.സി, ഷിഹാബുദ്ദീൻ, ചെസ് താങ്ങളായ ജി.എസ്. ശ്രീജിത്ത്, മണിലാൽ, ജിഷോർ വി.എം. തുടങ്ങിയവർ ചേർന്നാണ് തുക കൈമാറിയത്. മറ്റ് കായിക ഇനങ്ങളോടൊപ്പം ചെസ്സിന് തുല്യ പരിഗണന നൽകണമെന്നും ചെസ് സംഘടനാരംഗത്ത് നിലനില്ക്കുന്ന അഴിമതികൾ തുടച്ചു നീക്കണമെന്നും അഭ്യർത്ഥിക്കുന്ന ഹർജിയും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.