police

തിരുവനന്തപുരം: നഗരമദ്ധ്യത്തിൽ കടകുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. ചെമ്പകശ്ശേരി ജംഗ്ഷന് സമീപം മായാ സ്റ്റോറിൽ നിന്നു പണവും മറ്റും മോഷ്ടിച്ച പ്രതികളെയാണ് വഞ്ചിയൂർ പൊലീസ് പിടികൂടിയത്. ആറ്റുകാൽ കീഴമ്പ് ലെയിൻ അരുൺ (20), കല്ലടിമുഖം സർക്കാർ ഫ്ളാറ്റിൽ ഇമ്രാൻ (23) എന്നിവരാണ് പിടിയിലായത്. വഞ്ചിയൂർ സി.ഐ നിസാം.എസ്.ആർ, എസ്.ഐമാരായ ഹരിലാൽ സീനിയർ സി.പി.ഒമാരായ രാജേഷ്, മുരുകൻ, സജാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.