1

തിരുവനന്തപുരം: വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുര‌സ്കാര സമർപ്പണ ചടങ്ങ് നടന്ന അയ്യങ്കാളി ഹാളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര, സാമൂഹിക പ്രവർത്തക വിനീത വിജയൻ എന്നിവരെ സംസ്‌കൃത കോളേജ് കവാടത്തിനടുത്തുവച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി ഉദ്ഘാടനം ചെയ്‌തു. വിനീത വിജയനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ശ്രീജയെ ജാമ്യത്തിൽ വിട്ടയച്ചു. അനിൽകുമാർ, എം. ഖുതുബ്, ആരിഫ ബീവി, മുംതാസ് ബീഗം, ഷറഫുദ്ദീൻ കമലേശ്വരം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.