കോവളം: തിരുവല്ലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ബാലരാമപുരം എെത്തിയൂർ സ്വദേശി സുനിൽ (49) ആണ് അറസ്റ്റിലായത്. ഏതാനും നാളുകൾക്കുമുമ്പ് കരുമത്ത് പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയെ തിരുവല്ലത്തെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഇയാൾ പീഡിപ്പിക്കുകയായിരുന്നെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. കുട്ടിയിലെ സ്വഭാവത്തിലെ വൈരുദ്ധ്യങ്ങൾ മനസിലാക്കിയ സ്ഥാപനത്തിലെ അധികൃതർ തിരുവല്ലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ അന്വേഷത്തിൽ ഇയാളെ സ്കൂളിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പിരിച്ച് വിട്ടിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും കോടതിയിൽ ഹാജരാക്കുമെന്നും തിരുവല്ലം എസ്‌.ഐ സമ്പത്ത് പറഞ്ഞു.