തിരുവനന്തപുരം: ശമ്പളം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം വിതരണം ചെയ്യുക, ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കുക, വാടക വണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 14 ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവേഴ്സ് യൂണിയനും വർക്കേഴ്സ് യൂണിയനും ഉൾപ്പെട്ട ടി.ഡി.എഫ് നവംബർ നാലിന് പണിമുടക്കും. മൂന്നിന് അർദ്ധരാത്രി മുതൽ നാലിന് അർദ്ധരാത്രി വരെയാണ് സമരമെന്ന് ജനറൽ സെക്രട്ടറി ആർ. അയ്യപ്പൻ അറിയിച്ചു.