ഷെൻസെൻ : തോളിനേറ്റ പരിക്കിനെത്തുടർന്ന് മുൻ ലോക ഒന്നാം നമ്പർ വനിതാ ടെന്നിസ് താരം നവോമി ഒസാക്ക ചൈനയിൽ നടക്കുന്ന ഡബ്ളിയു.ടി.എ. ഫൈനൽസ് ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇന്നലെ പ്രാഥമിക റൗണ്ട് മത്സരത്തിൽ നവോമി ആസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ നേരിടേണ്ടതായിരുന്നു. നവോമിക്ക് പകരം കിക്കി ബെർട്ടൻസിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.
ലീഗ് കപ്പിൽ തകർപ്പൻ കളികൾ
ലണ്ടൻ : ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടങ്ങൾ. ഇന്ത്യൻ സമയം രാത്രി ഒന്നിന് തുടങ്ങുന്ന മത്സരത്തിൽ ലിവർപൂൾ ആഴ്സനലിനെയും 1.35ന് തുടങ്ങുന്ന മത്സരങ്ങളിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടും.
ഹോളണ്ട് ട്വന്റി-20
ലോകകപ്പിന്
ദുബായ് : യോഗ്യതാ മത്സരത്തിൽ എട്ടുവിക്കറ്റിന് യു.എ.ഇയെ തോൽപ്പിച്ച് ഹോളണ്ട് 2020ൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലേക്ക് യോഗ്യത നേടി.ഇന്ന് സ്കോട്ട്ലാൻഡിനെ തോൽപ്പിച്ചാൽ യു.എ.ഇയ്ക്കും ആസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാം.