തിരുവനന്തപുരം: ധാർമ്മികമൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോ ഹിന്ദുവും മുന്നോട്ടുവരണമെന്ന് അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. അയ്യപ്പ ധർമ്മ പ്രചാരണ രഥയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. അയ്യപ്പൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. അയ്യപ്പ സേവാ സമാജം ദേശീയ ജോയിന്റ് സെക്രട്ടറി ദൊരൈ ശങ്കർ, ഒ. രാജഗോപാൽ എം.എൽ.എ, മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി മോക്ഷവ്രതാനന്ദ, രഥയാത്ര ചീഫ്‌ കോ ഓർഡിനേറ്റർ പി. അശോക് കുമാർ, അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം ഗീത, ജില്ലാസെക്രട്ടറി ശ്രീകുമാർ എന്നിവർ സംസാരിച്ചു.