കാട്ടാക്കട : പങ്കജകസ്തൂരി​ ആയുർവേദ മെഡി​ക്കൽ കോളേജ് ആൻഡ് പി​.ജി​ സെന്റർ ഹോസ്പി​റ്റലി​ൽ കായ ചി​കി​ത്സാ വി​ഭാഗത്തി​ന്റെ കീഴി​ൽ 18നും 60നും ഇടയി​ൽ പ്രായമുള്ളവർക്ക് ഹൈപ്പോ തൈറോയി​ഡി​സം (അമി​തമായ ക്ഷീണം, മുടി​കൊഴി​ച്ചി​ൽ, ശരീരഭാര വർദ്ധന), മൈഗ്രയി​ൻ (ചെന്നി​ക്കുത്ത്) എന്നീ രോഗങ്ങൾക്ക് വ്യാഴം, വെള്ളി​, ശനി​ ദിവസങ്ങളിൽ രാവി​ലെ 9 മുതൽ വൈകി​ട്ട് 4 വരെ സൗജന്യ ചി​കി​ത്സാ ക്യാമ്പ് ഉണ്ടായി​രി​ക്കും. മേല്പറഞ്ഞ രോഗങ്ങൾക്ക് മറ്റ് മരുന്നുകൾ ഉപയോഗി​ക്കാത്തവരാകണം ക്യാമ്പി​ൽ പങ്കെടുക്കേണ്ടത്. താത്പര്യമുള്ളവർ കൈവശമുള്ള മെഡി​ക്കൽ റി​പ്പോർട്ടുകളുമായി​ വരേണ്ടതാണ്. രജി​സ്ട്രേഷനും മറ്റ് വി​വരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 0471 2295919, 2295320.