ആര്യനാട്:കേരളാ ട്രഡിഷണൽ ആർട്ടിസാൻസ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി.കാര്യങ്കോട് ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഉഴമലയ്ക്കൽ ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഉണ്ണിക്കുട്ടൻ,സംസ്ഥാന പ്രസിഡന്റ് ജ്യോതികുമാർ,ജില്ലാ പ്രസിഡന്റ് സേതുനാഥ്,സംസ്ഥാന സെക്രട്ടറി കരമന ബാലകൃഷ്ണൻ,സെക്രട്ടറി ജയൻ,മനോഹരൻ,അനിൽ,സജിത,ശാന്ത എന്നിവർ സംസാരിച്ചു.