വക്കം: വർക്കല ഉപജില്ലാ കായിക മേള ഇന്ന് മുതൽ നവംബർ 2 വരെ വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഇന്ന് രാവിലെ 9ന് കായിക മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി ഉദ്ഘാടനം ചെയ്യും. ആർ. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ന്യൂട്ടൺ അക്ബർ, ജെ. സ്മിത, രഘുവരൻ എന്നിവർ സംസാരിക്കും. 2 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം നിർവഹിക്കും. എൻ. ബിഷ്ണു, ജെ. സ്മിത, രഘുവരൻ, പി. സുദർശനൻ, ആർ. രാജേഷ്, രാജാൻ, ബൈജു തുടങ്ങിയവർ സംസാരിക്കും.