general

ബാലരാമപുരം:യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വയലാർ അനുസ്മരണവും കാവ്യാജ്ഞലിയും യുവകലാസാഹിതി ജനറൽ സെക്രട്ടറി ഇ.എം.സതീശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മതിര ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കവി വിശ്വമംഗലം സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി അഡ്വ.സി.എ നന്ദകുമാർ,​ചെറുന്നിയൂർ ബാബു,​ഷീലാ രാഹുലൻ,​കെ.ഗോപാലകൃഷ്ണൻ നായർ,​ബി.ഇന്ദിര,​എം.മഹേഷ്കുമാർ എന്നിവർ സംസാരിച്ചു.കാവ്യാജ്ഞലിയിൽ പ്രമുഖ കവികൾ പങ്കെടുത്തു.