തിരുവനന്തപുരം: കേരളത്തിലെ തൊഴിൽരഹിതരായ യുവതി യുവാക്കളുടെ എണ്ണം 36.25 ലക്ഷം. ഏറ്റവും വേഗത്തിൽ തൊഴിൽ കിട്ടുമെന്ന ചിന്തയോടെ എൻജിനിയറിംഗ്,​ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവരും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. എംപ്ളോയ്‌മെന്റ് എക്‌‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 36,​ 25,​852 പേരിൽ 23,​001,​39 പേർ സ്ത്രീകളും 13,​25,​713 പേർ പുരുഷന്മാരുമാണ്. സംസ്ഥാനത്ത് 1.43 ലക്ഷം പേർ പ്രൊഫഷണൽ യോഗ്യത നേടിയിട്ടും തൊഴില്ലിലാത്തവരാണ്. ഐ.ടി.ഐ ഡിപ്ളോമായുള്ള തൊഴിൽരഹിതരുടെ എണ്ണം 94,​415 ആണ്.സംസ്ഥാനത്ത് തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയിലും മുകളിലാണെന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ നൽകിയ കണക്കുകളിൽ പറയുന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ്ദേശീയ ശരാശരി.