തിരുവനന്തപുരം: കേരളത്തിലെ തൊഴിൽരഹിതരായ യുവതി യുവാക്കളുടെ എണ്ണം 36.25 ലക്ഷം. ഏറ്റവും വേഗത്തിൽ തൊഴിൽ കിട്ടുമെന്ന ചിന്തയോടെ എൻജിനിയറിംഗ്, മെഡിക്കൽ വിദ്യാഭ്യാസം നേടുന്നവരും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 36, 25,852 പേരിൽ 23,001,39 പേർ സ്ത്രീകളും 13,25,713 പേർ പുരുഷന്മാരുമാണ്.
സംസ്ഥാനത്ത് 1.43 ലക്ഷം പേർ പ്രൊഫഷണൽ യോഗ്യത നേടിയിട്ടും തൊഴില്ലിലാത്തവരാണ്. ഐ.ടി.ഐ ഡിപ്ളോമായുള്ള തൊഴിൽരഹിതരുടെ എണ്ണം 94,415 ആണ്.സംസ്ഥാനത്ത് തൊഴിലില്ലായ്‌മ നിരക്ക് ദേശീയ ശരാശരിയിലും മുകളിലാണെന്ന് തൊഴിൽമന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയിൽ നൽകിയ കണക്കുകളിൽ പറയുന്നു. കേരളത്തിലെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ്ദേശീയ ശരാശരി.