മുടപുരം : മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന കേരളോത്സവം സമാപിച്ചു.മുരുക്കുംപുഴ യുവപ്രതിഭ സ്റ്റേഡിയത്തിലും തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിലുമാണ് കലാ കായിക മത്സരം നടന്നത്. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണു ഗോപാലൻ നായർ,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജയ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.അജികുമാർ,മുരുക്കുംപുഴ ഷാനവാസ്,എസ്.സുധീഷ് ലാൽ,ലളിതാംബിക,ഉദയകുമാരി,എസ്.ആർ.കവിത,സിന്ധു.സി.പി,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ എന്നിവർ പങ്കെടുത്തു.