ബാലരാമപുരം: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന നവോത്ഥാന കൂട്ടായ്മയിൽ അയ്യനവർമഹാജനസംഘം പങ്കെടുക്കും.ഗാന്ധിപാർക്കിൽ അണിനിരക്കുന്ന നവോത്ഥാന സ്മൃതി ബഹുജനകൂട്ടായ്മയിൽ 500 പേരെ പങ്കെടുപ്പിക്കാൻ തിരുവിതാംകൂർ അയ്യനവർ മഹാജനസംഘം ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.അയ്യനവർ മഹാജനസംഘം പ്രസിഡന്റ് എസ്.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ഇ.രത്നരാജ്,​വൈസ് പ്രസിഡന്റ് രമേശൻ,​സെക്രട്ടറിമാരായ പുന്നക്കാട് അരുൺ,​ പെരുമ്പെഴുതൂർ വിജയകുമാർ,​ജി.ശശി,​ധർമ്മദാസ്,​അരങ്കമുകൾ സുധാകരൻ,​എസ്.ബാബു എന്നിവർ പങ്കെടുത്തു.