koottayma

പാലോട്: ഇളവട്ടം കൂട്ടായ്മ സ്വയം സഹായ സംഘം വാർഷികം ഞായറാഴ്ച ശ്രീ വിനായക ഹാളിൽ നടക്കും. വാർഷികത്തോടനുബന്ധിച്ച് രാവിലെ 9.30ന് കുടുംബ സംഗമം,10ന് സൗജന്യ നേത്ര,ദന്തൽ,പരിശോധനാ ക്യാമ്പ്,വൈകിട്ട് 4ന് സനൽരാജ് നയിക്കുന്ന പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്, 4.30ന് സി.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.എം.ഉദയകുമാർ,ദീപാ ജോസ്, ജയകുമാർ,ചന്തു എന്നിവർ സംസാരിക്കും.ആർ.എസ്.അജിത്കുമാർ സ്വാഗതവും രഞ്ചു.എം.കുമാർ നന്ദിയും പറയും.