തിരുവനന്തപുരം : വാളയാർ പെൺകുട്ടിക്ക് നീതി നൽകുക, അന്വേഷണം സി.ബി.ഐക്ക് വിടുക, അനീതി ചെയ്ത പൊലീസുകാരെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയ്‌ഡഡ് സെക്ടർ സംവരണ സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ നീലലോഹിതദാസൻനാടാർ ഉദ്‌ഘാടനം ചെയ്തു. കോളിയൂർ ഗോപി അദ്ധ്യക്ഷത വഹിച്ചു. കൈതക്കോട് രാധാകൃഷ്ണൻ, പന്തളം രാജേന്ദ്രൻ, സുനിൽ പുളിമാത്ത്, വണ്ടിത്തടം വത്സരാജ് എന്നിവർ സംസാരിച്ചു.