
കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ച് യുവതിയുടെ മൂന്നര പവന്റെ മാല കവർന്നു. വിരുദ്ധനഗർ ജില്ല ശിവകാശി അണ്ണാനഗർ കോളനി സ്വദേശി ചന്ദ്രമോഹന്റെ ഭാര്യ ബാനുവിന്റെ (48) മാലയാണ് കവർന്നത്. കഴിഞ്ഞ ദിവസം ബാനു ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു.ക്ഷേത്രത്തിലെ ഭക്തരുടെ തിരക്കിനിടയിൽ ഇവരുടെ മാല ആരോ പൊട്ടിച്ചു കടക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ ശുശീന്ദ്രം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.