sndp

പാലോട്: നന്ദിയോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി മഹോത്സവം ശനിയാഴ്ച അവസാനിക്കും. എല്ലാ ദിവസവും അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഭിഷേകങ്ങൾ, വിശേഷാൽ ആറുമുഖ പൂജ, ഷഷ്ഠിപൂജ, കലശപൂജ, കലശാഭിഷേകം എന്നിവ ഉണ്ടാകും. ക്ഷേത്ര മേൽശാന്തി ചേന്നമന പ്രശാന്ത് ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജകൾക്ക് ശാഖാ ഭാരവാഹികളായ ബി.എസ്.രമേശൻ, പി. അനിൽകുമാർ, അപ്പുക്കുട്ടൻ, വണക്കം ജയകുമാർ, മോഹനൻ, അയ്യപ്പൻ, ചന്ദ്രദാസ് തുടങ്ങിയർ നേതൃത്വം നൽകും.