rain-6

കുഴിത്തുറ:കനത്ത മഴ കാരണം കന്യാകുമാരി ജില്ലയിലെ നദികളിൽ നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നതിനാൽ ചിറ്റാർ ഡാം തുറന്ന് വിട്ടു. ഇക്കാരണത്താൽ തൃപ്പരപ്പ് അരുവിയിൽ കുളിക്കുന്നതിന് രണ്ടു ദിവസത്തേക്ക് വിലക്കും ഏർപ്പെടുത്തി. പെരുഞ്ചണി ഡാമിൽ നിന്ന് 1300 ഘനഅടി ജലം തുറന്ന് വിട്ടതിനാൽ താമ്രഭരണി നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.