വെള്ളറട: പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മൈലച്ചൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 2 കോടി രൂപ ചെലവിൽ പണികഴിപ്പിച്ച ബഹുനില മന്ദിരങ്ങളുടെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി ഡബ്ളിയു.ഡി എക്സിക്യുട്ടിവ് എൻജിനിയർ വി. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ടി. ജോർജ്, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി. എസ്. ഗീതാ രാജശേഖരൻ, അൻസജിതാ റസ്സൽ, പെരുങ്കടവിള ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാപഞ്ചായത്തംഗം കെ.വി. വിചിത്ര, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ലീല, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മാർ തുടങ്ങിയവർ സംസാരിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ വി.പി. ശ്രീ കൃതജ്ഞതയും പറഞ്ഞു.