1

പൂവാർ: മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു.കരുംകുളം വലിയതോപ്പ് തെക്കേക്കരയിൽ ഫ്രാൻസീസ് (65) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയാണ് മൂന്നംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. എന്നാൽ ശക്തമായ കാറ്റിനെ തുടർന്ന് ഫ്രാൻസീസിന് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു.തുടർന്ന് രാത്രി 11.30 ഓടെ കരയ്ക്കെത്തിച്ച് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സിസിലി. മക്കൾ: ബെഞ്ചമിൻ, ജോണി, ഷാജി, ചാൾസ്. കാഞ്ഞിരംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.