കടയ്ക്കാവൂർ: കേരള സർക്കാർ ഹോമിയോ ഡിപ്പാർട്ട്മെന്റിന്റെയും അഞ്ചുതെങ്ങ് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും ഇന്ന് നടക്കും. രാവിലെ 9.30ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ക്യമ്പ് ഉദ്ഘാടനം ചെയ്യും. യേശുദാസ് അദ്ധ്യക്ഷത വഹിക്കും. നെഴ്സൺ മുഖ്യ പ്രഭാഷണം നടത്തും . ത്രേസ്യ സോളമൻ, രജിതാമനോജ്, അർച്ചനാദാസ്, എസ്. പ്രവീൺചന്ദ്ര, അജയകുമാർ, ലിജാബോസ്, സി. പയസ്, പി. വിമൽരാജ്, ഡോ. തങ്ക തുടങ്ങിയവർ സംസാരിക്കും. ഡോ. തങ്ക ബോധവത്കരണ ക്ളാസ് നയിക്കും.