നെടുമങ്ങാട്: വിദ്യാർത്ഥികൾക്കുള്ള കണ്ണട വിതരണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയ നെടുമങ്ങാട് ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെ.പി.എസ്.ടി.എ നെടുമങ്ങാട് ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 121 കുട്ടികൾക്ക് കണ്ണട വിതരണം ചെയ്‌തതായി രേഖയുള്ളപ്പോൾ വെറും 2 കുട്ടികൾക്ക് മാത്രമാണ് കണ്ണട ലഭിച്ചതെന്നും നിർദ്ധനരായ കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അട്ടിമറിക്കുന്നതിനെതിരെ സമരം തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.