കല്ലമ്പലം: ജില്ലാ ശാസ്ത്രോത്സവത്തിൽ ഞെക്കാട് ഗവ.വി.എച്ച്.എസ്.എസിനെ ഏറ്റവും മികച്ച സ്‌കൂളായി തിരഞ്ഞെടുത്തു. ഹൈസ്‌കൂൾതലം ഐ.ടി വിഭാഗം ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ അമൽരാജും അനിമേഷൻ വിഭാഗത്തിൽ സൂരജും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആനന്ദ് ആർ ബാബു, ഗായൽ ഘോഷ് എന്നിവരും പോയിന്റുകൾ സ്വന്തമാക്കി. ആറ്റിങ്ങൽ സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ.ടി ഓവറാൾ ചാമ്പ്യൻഷിപ്പും ഞെക്കാട് സ്‌കൂൾ കരസ്ഥമാക്കിയിരുന്നു.