bineesh-kodiyeri

തിരുവനന്തപുരം: വെടിവച്ചു കൊല്ലുന്നതുകൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകുമെന്നു കരുതുന്നത് പരിഹാസ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാവോയിസ്റ്റ് ആശയങ്ങളെ പൂർണമായി തള്ളിക്കളയുന്നു. എന്നാൽ മാവോയിസ്റ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നുവെന്നത് വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള കാരണമല്ല. വിശ്വസിക്കാത്തവർക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശം ഉറപ്പാക്കുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. അതിന് നീണ്ടകാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്. കൊല്ലപ്പെട്ടവർക്കു രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്‌.