കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസ് കരവാരം, തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. തെരുവ് വിളക്കുകൾ കത്തിക്കുക, ഹെൽത്ത് സെന്ററിലേക്കും, ആലംകോട് വില്ലേജ് ഓഫീസിലേക്കുമുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കുക, ഞാറയ്ക്കാട്ട് വിളയിലെ നെല്ല് കുത്ത് കേന്ദ്രം തുറന്ന്‍ പ്രവർത്തിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. കരവാരം മണ്ഡലം പ്രസിഡന്റ് എം.കെ. ജ്യോതി അദ്ധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റ് ഗംഗാധര തിലകൻ, തോട്ടക്കാട്‌ മണ്ഡലം പ്രസിഡന്റ് നിസാം, സുരേന്ദ്രകുറുപ്പ്, ബേബികുമാർ, മണിലാൽ, ഹാഷിം, ജാബിർ, സുഹൈൽ, നൗഫൽ എന്നിവർ പ്രസംഗിച്ചു.