ഗവ. സെക്രട്ടേറിയറ്റിന്റെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി നവംബർ മൂന്നിന് ചിത്രരചനാ മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. സെക്രട്ടേറിയറ്റ് അങ്കണത്തിലാണ് മത്സരം. എൽ. പി., യു. പി. വിഭാഗം വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ രാവിലെ 9.30ന് ആരംഭിക്കും. പതിനൊന്ന് മണി മുതലാണ് മത്സരം. ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12 മുതൽ നടക്കും. മത്സരം ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ചിത്രം വരയ്ക്കുന്നതിനുള്ള പേപ്പർ വിദ്യാർത്ഥികൾക്ക് നൽകും. വരയ്ക്കാനുള്ള മറ്റു സാമഗ്രികൾ കൊണ്ടുവരണം. മത്സരാർത്ഥികൾ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾക്ക്: 9946105965, 9447607360.
അഹിന്ദി സംസ്ഥാനങ്ങളിലെ സർക്കാർ ജീവനക്കാർക്ക് സാഹിത്യ അവാർഡിന് അപേക്ഷിക്കാം
ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയിൽ സാഹിത്യരചന നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി ഉത്തർപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ രാജ്യകർമ്മചാരി സാഹിത്യ സൻസ്ഥാൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഗദ്യ പദ്യ രൂപത്തിൽ ഹിന്ദി ഭാഷയിൽ ദീർഘകാല സംഭാവന നടത്തുന്നവർക്ക് ഏർപ്പെടുത്തിയ ശരത് ചന്ദ്ര ചതോപദ്ധ്യായ അവാർഡ് ഹിന്ദി ഭാഷയിലുള്ള മികച്ച ഗദ്യ, കാവ്യകൃതിക്കാണ്. ദേവനാഗരി ലിപിയിൽ എഴുതിയിട്ടുള്ള മികച്ച കാവ്യകൃതിക്കാണ് സുബ്രഹ്മണ്യം ഭാരതി അവാർഡ് നൽകുന്നത്. അവാർഡുകളുടെ സമ്മാനത്തുക ഒരു ലക്ഷമാണ്. സർക്കാർ സർവീസിൽ മൂന്ന് വർഷം പൂർത്തിയാക്കിയ സ്ഥിരജീവനക്കാർക്ക് അപേക്ഷിക്കാം. നിയമനം, സ്ഥിരപ്പെടുത്തൽ എന്നിവ സംബന്ധിച്ച രേഖകളുടെ പകർപ്പും വോട്ടേഴ്സ് ഐ.ഡി കാർഡിന്റെ പകർപ്പും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സാഹിത്യകൃതി പ്രസിദ്ധീകരിച്ച വർഷം പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പുസ്തകത്തിന്റെ ആറ് കോപ്പിയും നവംബർ 30നു മുമ്പ് രാജ്യ കർമ്മചാരി സാഹിത്യ സൻസ്ഥാൻ, യു.പി, ലക്നൗ വിലാസത്തിൽ ലഭ്യമാക്കണം. Rajya Karmchari Sahitya Sansthan U.P എന്ന പേരിലുള്ള ടെലഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്ക്, വാട്സപ്പ് പേജുകളിൽ പ്രൊഫോർമയും വിശദവിവരങ്ങളും ലഭിക്കും. മതിയായ സ്റ്റാമ്പ് ഒട്ടിച്ച കവർ അയച്ചാൽ തപാലിലും ലഭിക്കും.
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വോളിബോൾ ടീം സെലക്‌ഷൻ നവംബർ ഒന്നിന്
2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 വനിത വോളിബോൾ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയൽസ് നവംബർ ഒന്നിന് ഉച്ചയ്ക്ക് രിന് തൃശൂർ, തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അർ 17, അർ 21 ദേശീയ ചാമ്പ്യൻഷിപ്പ്, ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പ്, അഖിലേന്ത്യ സർവകലാശാല ചാമ്പ്യൻഷിപ്പ്, 2018-19ലെ സംസ്ഥാന ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്തവർക്കും ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവയുടെ രേഖകൾ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം സെലക്‌ഷന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326644.
സ്വയംതൊഴിൽ പദ്ധതികളെപ്പറ്റി അവബോധം നൽകുന്നതിന് ക്ലാസുകൾ
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗത്തിൽപ്പെട്ട 18നും 45നും ഇടയിൽ പ്രായമുള്ള, എട്ടാംക്ലാസോ അതിനു മുകളിലോ പാസ്സായ, സ്വയം തൊഴിൽ ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് വേി സർക്കാരിന്റെ സ്വയംതൊഴിൽ പദ്ധതികളുടെ വിവിധവശങ്ങളെപ്പറ്റിയും ബാങ്ക് ധനസഹായത്തെപ്പറ്റിയും മനസ്സിലാക്കുന്നതിന് നവംബർ 18, 19 തിയതികളിൽ നെയ്യാറ്റിൻകരയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള വനിതകൾ നവംബർ 13ന് മുൻപ് ഈ ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332113, 8304009409.
ഓറിയന്റേഷൻ ക്ലാസ്
സ്‌കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2018-2020 ബാച്ചിലെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുളള ഓറിയന്റേഷൻ ക്ലാസുകൾ നവംബർ 10,17 തീയതികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
പരീക്ഷ വിജ്ഞാപനം
2019 ഡിസംബർ നടക്കുന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ വിജ്ഞാപനം keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം
കേരള സാമൂഹ്യസുരക്ഷാമിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധന കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം, ഐ.ടി.ഐ/ പോളിടെക്നിക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള വാർഷിക ധനസഹായ പദ്ധതിയായ 'സ്‌നേഹപൂർവം പദ്ധതി'യിൽ അപേക്ഷിക്കാം. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന സമർപ്പിക്കണം. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി നവംബർ 30നകം അപ്‌ലോഡ് ചെയ്യണം. സ്ഥാപനമേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും ടോൾഫ്രീ നമ്പറായ 1800-120-1001 ലും ലഭ്യമാണ്.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ്
ഒക്ടോബർ 31നും നവംബർ ഒന്നിനും തിരുവനന്തപുരത്ത്
ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് ഒക്ടോബർ 31, നവംബർ ഒന്ന് തിയതികളിൽ തിരുവനന്തപുരത്ത് നടക്കും. സിറ്റിംഗിന്റെ ഉദ്ഘാടനസമ്മേളനം 31ന് രാവിലെ 10 ന് ജഗതി ജവഹർ സഹകരണ ഭവനിലും സിറ്റിംഗുകൾ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലും നടക്കും.
സമ്മേളനം ഉദ്ഘാടനം ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സംസാരിക്കും. തുടർന്ന് 11 മുതൽ വൈകിട്ട് അഞ്ചുവരെ ഗവ. ഗസ്റ്റ് ഹൗസിൽ കമ്മിഷൻെറ ക്യാമ്പ് സിറ്റിംഗിൻെറ ഭാഗമായ പബ്ളിക് ഹിയറിംഗ് നടക്കും. പബ്ളിക് ഹിയറിംഗിന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ കൃത്യസമയത്ത് ഹാജരാകണം.
നവംബർ ഒന്നിന് രാവിലെ 10 മുതൽ ഗസ്റ്റ് ഹൗസിൽ ഫുൾബെഞ്ച് സിറ്റിംഗ് നടക്കും.