k

കഴക്കൂട്ടം: വാളയാറിലെ പെൺകുട്ടികളോട് നീതി പുലർത്താൻ കഴിയാതെ കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ തുറന്നു കൊടുത്ത സർക്കാർ സമീപനത്തിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ ജ്വാലകൾ ഉയർത്തി പ്രതിഷേധിച്ചു. കണിയാപുരം പള്ളി നടയിൽ മുസ്ലിം ലീഗും ഹരിത സ്പർശവും സംയുക്തമായി നടത്തിയ പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് ഉദ്ഘാടനം ചെയ്തു, ഹരിത സ്പർശം ചെയർമാർ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കടവിളാകം കബീർ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, മുനീർ കൂര വിള, നൗഷാദ് ഷാഹുൽ, മൺസൂർ ഗസ്സാലി, അൻസാരി പള്ളി നട, തൗഫിക്ക് കാപ്പിക്കട, സനോബർ ഷാഹുൽ, ഷാജി അസീസ്, ഹാഷിം ചന്ദ്രത്തിൽ, ഖാസിം എന്നിവർ നേതൃത്വം നൽകി