വക്കം: വക്കത്തെ പ്രധാന റോഡായ നിലയ്ക്കാമുക്ക് - വക്കം റോഡിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടെന്ന് പരാതി. തോരാ മഴയത്ത് വക്കത്തെ മിക്ക റോഡുകളിലെയും സ്ഥിതി ഇതുതന്നെയാണ്. നേരത്തെ തന്നെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നിലയ്ക്കാമുക്ക് - മുതൽ പാട്ടത്തിൽ മുക്ക് വരെ സത്യൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് ഓട നിർമ്മിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ല. ഓട നിർമ്മാണത്തിലെ അശാസ്ത്രിയതയാണ് വെള്ളക്കെട്ട് തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു .വെള്ളക്കട്ടിൽ റോഡിലെ കുഴികൾ അപകടങ്ങളും ഉണ്ടാക്കുന്നു.