photo

നെടുമങ്ങാട് :ഏറ്റെടുക്കുന്ന ചുമതലകൾ വിജയിപ്പിക്കുന്നതിൽ ഗുരുവായൂർ ദേവസ്വം മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാലിന്റെ സംഘടനാപാടവം അഭിനന്ദനാർഹമാണെന്ന് കെ.എസ്.ശബരിനാഥൻ എം.എൽ.എ പറഞ്ഞു. ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി, കാവടിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണുഗോപാലിനെ പൊന്നാട അണിയിച്ച് എം.എൽ.എ ആദരിച്ചു. പാലോട് രവി, ആനാട് ജയൻ, ഗിരീഷ് പുലിയൂർ, ആർ.അജയകുമാർ, വി.കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.