വിതുര: വാളയാർ കേസിൽ ഇരയായ പെൺകുട്ടികളുടെ കുടുംബത്തിന് എെക്യദാർഢ്യം പ്രഖ്യാപിച്ചും കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പനയ്ക്കോട്, തൊളിക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഴുകുതിരികൾ തെളിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മലയടിയിൽ നടന്ന പ്രതിഷേധം ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി പി.പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം, ബി.ആർ.എം.ഷഫീർ, പൊൻപാറസതി, ചായം സുധാകരൻ, തച്ചൻകോട് പുരുഷോത്തമൻ, തോട്ടുമുക്ക് സലീം, സുകുമാരൻകുട്ടി, നട്ടുവൻകാവ് വിജയൻ, കെ.എൻ.അൻസർ, മലയടിവേണു, സെൽവരാജ്, പുലിക്കുഴിഉഷ, വിജയരാജ്, റമീസ്ഹുസൈൻ, ബിജു മൈലമൂട്, തച്ചൻകോട് ബാബു, ഇസ്മായിൽ, കാരക്കാംതോട് രമേശൻ, ഗോപിനാഥൻനായർ എന്നിവർ പങ്കെടുത്തു. തൊളിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധജ്വാല ഡി.സി.സി ജനറൽസെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ, എൻ.എസ്.ഹാഷിം, തൊളിക്കോട്ഷാൻ, ബി.മോഹനൻനായർ, എസ്.അജികുമാർ, സുരേന്ദ്രൻനായർ, ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.