
പാറശാല: വാളയാർ കേസിൽ ദളിത് പെൺകുട്ടികളുടെ കുടുംബത്തിനോടുള്ള നീതി നിഷേധത്തിനെതിരെ ബി.ജെ.പി പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന നടന്ന പ്രതിഷേധ ജ്വാല ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയിൽ അജിത്ത് ഉദ്ഘടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനിൽ, മേഖല കമ്മിറ്റി പ്രസിഡന്റ് മഹേഷ്, ജനറൽ സെക്രട്ടറി പ്രവീൺ, രതീഷ് കൃഷ്‌ണ എന്നിവർ സംസാരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.