തിരുവനന്തപുരം: സമുദ്റ ആർട്‌സ് ഇന്റർനാഷണൽ (സായ്) സംഘടിപ്പിക്കുന്ന 'യശോദ മഹോത്സവം' നൃത്തസന്ധ്യ ഇന്ന് മൂന്ന് വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുമെന്ന് സ്ഥാപക ചെയർമാൻ വീണ ജനാർദ്ദനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണ്ഡി​റ്റ് രാജീവ് ജനാർന്ദനൻ, അനിത ശർമ്മ, ലക്ഷ്മി നായർ, സമേദ റെയ്ൻ, അനന്ദു ദാസ്, മീനാക്ഷി, ഷാരോൺ ലോവൽ, ബാലകൃഷ്ണൻ, സുമംഗല വരുൺ തുടങ്ങിയവർ മൂന്ന് ദിവസത്തെ നൃത്തസന്ധ്യയിൽ പങ്കെടുക്കും. പ്രവേശനം സൗജന്യം.