വർക്കല: കലാസാംസ്കാരിക സംഘടനയായ സെൻസിന്റെ എട്ടാമത് അഖിലകേരള നാടകോത്സവവും കേരളപ്പിറവി ദിനാഘോഷവും നാളെ വൈകിട്ട് 4.30ന് വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.4.45ന് ഡോ.ബി.ഭുവനേന്ദ്രൻ കേരളപ്പിറവി സന്ദേശം നൽകും.5ന് നാടകനടനും സംവിധായകനുമായ വക്കംഷക്കീർ എൻ.എൻ.പിളള അനുസ്മരണം നടത്തും.5.30 മുതൽ ചെണ്ടമേളം, തിരുവാതിരക്കളി,ദേശഭക്തിഗാനങ്ങൾ, സിനിമാറ്റിക് ഡാൻസ്, ഡാൻസ്, കരോക്കെ ഗാനമേള എന്നിവ നടക്കും. 2 മുതൽ കണ്ണംബ ഹൃഷികേശ ക്ഷേത്ര ആഡിറ്റോറിയത്തിൽ ദിവസവും വൈകിട്ട് 6.30 മുതൽ നാടകോത്സവം നടക്കും. നാടകാചാര്യൻ എൻ.എൻ.പിളളയുടെ സ്മരണയ്ക്കു മുമ്പിലാണ് നേടകോത്സവം സമർപ്പിച്ചിട്ടുളളത്.ഡോ. ബി.സീരപാണി നാടകോത്സവത്തിന് തിരിതെളിക്കും.തുടർന്ന് കാഞ്ഞിരപ്പളളി അമല കമ്മ്യൂണിക്കേഷൻസിന്റെ ദൂരം, 3ന് ഓച്ചിറ സരിഗയുടെ നളിനാക്ഷന്റെ വിശേഷങ്ങൾ,4ന് വളളുവനാട് ബ്രഹ്മയുടെ പാട്ടുപാടുന്ന വെളളായി, 5ന് കോഴിക്കോട് നാടകസഭയുടെ പഞ്ചമി പെറ്റ പന്തിരുകുലം,6ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി എന്നീ നാടകങ്ങൾ നടക്കും.