വർക്കല:ചെമ്മരുതി പനയറ എണാറുവിള തെക്കതിൽ സജീവിന്റെ വീട് ശക്തമായ മഴയിൽ തകർന്നു.വീടിന്റെ ഭിത്തി ഇടിഞ്ഞുവീണിട്ടുണ്ട്.വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറി.കാറ്റിൽ വർക്കല പുല്ലാന്നികോണത്ത് തെങ്ങ് കടപുഴകി റോഡിന് കുറുകെ വീണു.വർക്കല വളളക്കടവിൽ മഴ കനത്തതോടെ വെളളക്കട്ടായി. ടി.എസ്. കനാലിന്റെ ഇരുകരകളിലും വീടുകളിൽ വെളളം കയറി.