v

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല. കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ആഴ്ചകൾ പലതായി. റെയിൽവേ സ്റ്റേഷനിൽ പോകേണ്ട പല ബസുകളും റെയിൽവേ സ്റ്റേഷനിൽ പോകാതെ ഓവർ ബ്രിഡ്ജിൽ യാത്രക്കാ‌രെ ഇറക്കുകയാണ്. അതിനാൽ ഇതുവഴി കാൽനട യാത്രക്കാരുടെ തിരക്കാണ്. ഓവർ ബ്രിഡ്ജ് ഭാഗത്ത് എഴുപതടി ഉയരത്തിലാണ് റോഡ്. ഇടുങ്ങിയ റോഡുള്ള ഇവിടെ കാൽതെറ്റി പലരും താഴ്ചയിലേക്ക് വീണിട്ടുണ്ട്. വാഹനങ്ങൾ കുഴിയിലേക്ക് മറിഞ്ഞ സംഭവങ്ങളും പലതുണ്ട്. റെയിൽവേ സ്റ്റേഷന്റെ മുൻ ഭാഗത്തുള്ള ഹൈമാസ്റ്റ് യാത്രക്കാർക്ക് വളരെ ഉപയോഗമായിരുന്നു. അതും കത്താതായിട്ട് ഏറെക്കാലമായി. ഇതോടെ യാത്രക്കാർ ഇ‌രുട്ടിൽ തപ്പുകയാണ്. ചെക്കാല വിളാകം ജംഗ്ഷനിൽ ഒരു ഹൈമാസ്റ്റ് ലൈറ്റുണ്ട്. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇവിടെ അനവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് വല്ലപ്പോഴുമാണ് കത്തുന്നത്. ഇതും ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറുന്നു. അടിയന്തരമായി ഹൈ മാസസ്റ്റ് ലൈറ്റുകൾ കത്തിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം