visit

ആറ്റിങ്ങൽ: ബീഹാർ സംസ്ഥാന ആറാം ധനകാര്യ കമ്മീഷൻ അംഗങ്ങൾ ആറ്റിങ്ങൽ നഗരസഭ സന്ദർശിച്ചു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം,സാമ്പത്തികാവസ്ഥ, പദ്ധതികളുടെ നടത്തിപ്പ് എന്നിവയെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പഠിക്കുന്നതിനുമാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ കമ്മീഷൻ അംഗങ്ങൾ ആറ്റിങ്ങൽ നഗരസഭയിലെത്തിയത്.കമ്മീഷൻ ചെയർമാൻ നവീൻകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം നഗരസഭാ ചെയർമാൻ എം.പ്രദീപ്, സെക്രട്ടറി ബി.നീതു ലാൽ, കൗൺസിലർമാർ,ജീവനക്കാർ എന്നിവരുമായി ചർച്ച നടത്തി.മാലിന്യ സംസ്കരണ പ്ലാന്റും സന്ദർശിച്ചു.