sslc

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു വാർഷിക പരീക്ഷകൾ 2020 മാർച്ച് 10 ന് ആരംഭിച്ച് 26 ന് അവസാനിക്കും. രാവിലെയായിരിക്കും പരീക്ഷ. വി.എച്ച്.എസ്.ഇ പരീക്ഷ 10 മുതൽ 27 വരെയാണ്.

എസ്.എസ്.എൽ.സിക്ക് ഒമ്പതും ഹയർ സെക്കൻഡറിക്ക് പത്തും വി.എച്ച്.എസ്.ഇക്ക് പതിനൊന്നും പരീക്ഷകളാണുള്ളത്. ഇന്നലെ ചേർന്ന ക്യു.ഐ.പി മോണിറ്ററിംഗ് സമിതിയാണ് പരീക്ഷകൾ ഒരുമിച്ച് നടത്താനും പരീക്ഷാ തീയതിയും തീരുമാനിച്ചത്.

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. ഐ.ടി മോഡൽ ജനുവരി 31 നകം പൂർത്തീകരിക്കും.എെ.ടി പ്രാക്ടിക്കൽ ഫെബ്രുവരി 20 മാർച്ച് 3 വരെ. ഫെബ്രുവരി 5 മുതൽ മാർച്ച് 5 വരെയാണ് ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ.

ചോദ്യപേപ്പറുകൾ

സ്കൂളുകളിൽ സൂക്ഷിക്കും

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെ ഒരുമിച്ച് നടത്തുമെങ്കിലും രണ്ട് വിഭാഗങ്ങൾക്കും പ്രത്യേകം ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും ഉണ്ടാകും. ചോദ്യപേപ്പറുകൾ വിദ്യാലയങ്ങളിൽ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകൾ അന്നേദിവസം തന്നെ അയക്കും. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അലമാര ഡബിൾ ലോക്കിംഗ് സംവിധാനത്തിലായിരിക്കും.

സ്‌കൂളുകളിൽ സിസിടിവി കാമറകൾ സജ്ജീകരിക്കാൻ സമിതി നിർദേശം നൽകി. പി.ഡി ഫണ്ട് അക്കൗണ്ടിൽനിന്ന് ഇതിനുള്ള തുക വിനിയോഗിക്കാം. സ്‌കൂളുകളിൽ പൊലിസ് സംരക്ഷണവും ഉണ്ടാകും. പരീക്ഷാചുമതലകൾക്ക് അദ്ധ്യാപകർക്ക് ലഭിക്കുന്ന വേതനം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഡി.ജി.ഇ കെ.ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജെ.പ്രസാദ്, അദ്ധ്യാപകസംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ,എൻ.ശ്രീകുമാർ, വി.കെ.അജിത്കുമാർ, എ.കെ.സൈനുദ്ദീൻ, ജെയിംസ് കുര്യൻ, ടി.വി.വിജയൻ, ടി.അനൂപ്കുമാർ, എം.തമീമുദ്ദിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ക്രിസ് മസ് പരീക്ഷ

ഡിസം. 9 - 20

രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ് മസ് പരീക്ഷ ) 2019 ഡിസംബർ 9 മുതൽ 20 വരെ. 1,2,3,4,5,10,11,12 ക്ലാസുകൾക്ക് രാവിലെയും 6,7,8,9 ക്ലാസുകൾക്ക് ഉച്ചയ്ക്കു ശേഷവും.

സിസംബർ 20ന് ഉച്ചയ്ക്ക് ശേഷം ക്രിസ്തുമസ് ആഘോഷം.

സ്‌കൂൾ തലത്തിൽ സ്‌പെഷ്യൽ പി.റ്റി.എ.യോഗം നവംബർ 20നും ഡിസംബർ 8നും ഇടയ്ക്ക്


എസ്.എസ്.എൽ.സി:

ടൈം ടേബിൾ

മാർച്ച് 10 -ഒന്നാം ഭാഷ, 11 -രണ്ടാം ഭാഷ, 16 -സോഷ്യൽ സയൻസ്, 17 - ഇംഗ്ലീഷ്, 18 -ഹിന്ദി,

19 -ജീവശാസ്ത്രം, 23 -ഗണിതശാസ്ത്രം., 24 -ഊർജതന്ത്രം, 26 -രസതന്ത്രം.