sndp-yogam
sndp yogam

കോവളം:എസ്.എൻ.ഡി.പി യോഗം ഇടത്തേക്കാണം ശാഖയിൽ യൂത്ത്മൂവ്‌മെന്റ് പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും കോവളം യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മുല്ലൂർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ശാഖ സെക്രട്ടറി സുശീലൻ സ്വാഗതം പറഞ്ഞു.യുണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുമാനൂർ ദീപു ഭരണസമിതി തിരഞ്ഞെടുപ്പു വരണാധികാരിയായി.യൂണിയൻ യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ കട്ടച്ചൽ കുഴി ശ്രീകുമാർ,മനു പനപ്പഴിഞ്ഞി,പുന്നമൂട് വിഷ്ണു,യൂണിയൻ സൈബർ സേന വൈസ് ചെയർമാൻ സജീവ് എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായി ഉദയൻ.എസ് (പ്രസിഡന്റ് ),സതീഷ്. എസ് (സെക്രട്ടറി ),ഷിജു ആർ.വി ( വൈസ് പ്രസിഡന്റ് ),ബിനു.കെ(ജോയിന്റ് സെക്രട്ടറി ), രാജേഷ്.ആർ (യൂണിയൻ പ്രതിനിധി ),രാകേഷ്.എസ്,വിധു കുട്ടൻ,പ്രവീൺ.പി.എസ്,അരുൺ.ആർ.വി,സതീഷ് കുമാർ, സജീവ്.എസ്,ഷൈജു.എസ്,ജിനീഷ്.എസ്,അജു.എ,മിനു മോഹൻ,സന്തോഷ് കുമാർ ജെ.എസ്,സുരേഷ് എസ്(കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.