തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. സിറ്റിംഗിന്റെ ഉദ്ഘാടനസമ്മേളനം ഇന്ന് രാവിലെ 10ന് ജഗതി ജവഹർ സഹകരണ ഭവനിലും സിറ്റിംഗുകൾ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും നടക്കും.11 മുതൽ വൈകിട്ട് അഞ്ചുവരെ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കമ്മിഷന്റെ ക്യാമ്പ് സിറ്റിംഗിന്റെ ഭാഗമായ പബ്‌ളിക് ഹിയറിംഗ് നടക്കും. പബ്‌ളിക് ഹിയറിംഗിന് ഹാജരാകാൻ അറിയിപ്പ് ലഭിച്ചവർ കൃത്യസമയത്ത് ഹാജരാകണം. നവംബർ ഒന്നിന് രാവിലെ 10 മുതൽ ഗസ്റ്റ് ഹൗസിൽ ഫുൾബെഞ്ച് സിറ്റിംഗ് നടക്കും.