തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കേരള റൈസിംഗ് ഡേ പരേഡ് നവംബർ ഒന്നിന് രാവിലെ 7ന് തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടക്കും. മുഖ്യമന്ത്റി പിണറായി വിജയൻ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. മികച്ച സേവനത്തിനു മുഖ്യമന്ത്റിയുടെ മെഡലിന് അർഹരായ സേനാംഗങ്ങൾക്ക് മുഖ്യമന്ത്റി മെഡൽ സമ്മാനിക്കും. എട്ടു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പൊലീസ് ടെക്‌നോളജി സെന്ററിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. കെ-9 എന്ന പൊലീസ് ഡോഗ് സ്‌ക്വാഡിലെ 10 പൊലീസ് നായ്ക്കൾക്ക് കെനൈൻ മെഡൽ സമ്മാനിക്കും. പൊലീസ് നായ്ക്കൾക്ക് മെഡൽ സമ്മാനിക്കുന്നത് ഇതാദ്യമായാണ്. ചീഫ് സെക്രട്ടറി ടോം ജോസ്, ലോക്‌നാഥ് ബെഹ്‌റ എന്നിവരും ചടങ്ങുകളിൽ പങ്കെടുക്കും.