തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരാചരണത്തിന്റെയും നവീകരിച്ച കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിജിലൻസ് ആസ്ഥാനത്ത് നിർവഹിക്കും. കേന്ദ്ര വിജിലൻസ് കമ്മിഷൻ നവംബർ 2 വരെ വിജിലൻസ് ബോധവത്കരണ വാരമായി ആചരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 'ആർജ്ജവം– ഒരു ജീവിത രീതി' എന്നതാണ് പ്രതിപാദ്യ വിഷയം. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ടോംജോസ് അദ്ധ്യക്ഷത വഹിക്കും. ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, വിജിലൻസ് ഡയറക്ടർ അനിൽകാന്ത് എന്നിവർ പങ്കെടുക്കും.