psc
പി.എസ്.സി

വകുപ്പുതല പരീക്ഷ - ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്

വകുപ്പുതല പരീക്ഷയുടെ ഭാഗമായി ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ് (ഏപ്രിൽ 2019) ജൂനിയർ മെമ്പർമാർക്കുവേണ്ടി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റ് (ലോവർ, ഹയർ) നവംബർ 13, 14 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. പരീക്ഷാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് സഹിതം രാവിലെ 8.15 ന് ഹാജരാകണം.


അഭിമുഖം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 1/2018, 422/2017 പ്രകാരം വിജ്ഞാപനം ചെയ്ത, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്ക്യാട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്ക്യാട്രി (എൻ.സി.എ. - ഒ.ബി.സി.) തസ്തികകളിലേക്ക് 7, 8 തീയതികളിലും, കാറ്റഗറി നമ്പർ 123/2018 പ്രകാരം വിജ്ഞാപനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്‌സ് തസ്തികയിലേക്ക് 6, 7, 8 തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇൻർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.10 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546438).


കായികക്ഷമതാ പരീക്ഷ

കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ, കാറ്റഗറി നമ്പർ 438/2016, 492/2016 പ്രകാരം വിജ്ഞാപനം ചെയ്ത, മാനേജർ തസ്തികകളിലേക്ക് 5 ന് തിരുവനന്തപുരം, പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ രാവിലെ 6 മുതൽ കായികക്ഷമതാ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546434).


ഒ.എം.ആർ പരീക്ഷ

ആരോഗ്യ വകുപ്പിൽ, കാറ്റഗറി നമ്പർ 128/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ഇ.സി.ജി. ടെക്‌നിഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് 7 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 496/2017, 497/2017, 498/2017 പ്രകാരം വിജ്ഞാപനം ചെയ്ത പവ്വർ ലോൺട്രി അറ്റൻഡർ തസ്തികയിലേക്ക് 11 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.


പട്ടികജാതി വികസന വകുപ്പിൽ, കാറ്റഗറി നമ്പർ 574/2017, 575/2017 പ്രകാരം വിജ്ഞാപനം ചെയ്ത ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സർവേയർ)(തസ്തികമാറ്റം മുഖേനയും, നേരിട്ടും) തസ്തികയിലേക്ക് 14 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.