തിരുവനന്തപുരം: ആർ.സി.ഇ.പി കരാറിനെതിരെ മിൽമയുടെ നേതൃത്വത്തിൽ നാളെ ക്ഷീരകർഷകരുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11ന് പാളയം രക്ത സാക്ഷി മണ്ഡപത്തിന് സമീപം സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ മന്ത്റി കെ. രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. ബോർഡ് അംഗം കരുമാടി മുരളി, മിൽമ എം.ഡി പാട്ടീൽ സുയോഗ് സുഭാഷ് റാവു തുടങ്ങിയവർ പങ്കെടുത്തു.