കോവളം: അമ്പലത്തറ കല്ലാട്ടുമുക്കിലെ മദ്രസയ്‌ക്ക് സമീപം റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. തിരുവല്ലം പുഞ്ചക്കരി സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായ ലതയ്‌ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ഓടെയാണ് അപകടം. വലതുകാലിന്റെ വിരലുകൾക്ക് സാരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ സ്ഥലത്തെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളം നിറഞ്ഞ ഗർത്തങ്ങളിൽ നാട്ടുകാർ വാഴ നട്ടു.