തിരുവനന്തപുരം: മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദ് ലാബ്സിൽ ഇന്ന് സൗജന്യ ഓർത്തോ ബി.എം.ഡി പരിശോധനാ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ക്യാമ്പിന് ഡോ.കീർത്തി മോഹൻ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 2000രൂപ വിലവരുന്ന ബി.എം.ഡി പരിശോധന സൗജന്യമായി ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9400027969.