thenge

കഴക്കൂട്ടം: ശക്തമായ മഴയിലും കാറ്രിലും പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്ര വളപ്പിൽ നിന്ന തെങ്ങ് ദേശീയപാതയിലേക്ക് വീണു. ഈ സമയം റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും അപകടം ഒഴിവായി. ഇന്നലെ രാവിലെ 11നാണ് സംഭവം. വൈദ്യുതി പോസ്റ്റ് ഒടിയുകയും ലൈനുകൾ പൊട്ടി വീഴുകയും ചെയ്‌തു. ഇവിടെ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.